( www.truevisionnews.com ) പരീക്ഷ എഴുതിക്കാതെ വിദ്യാര്‍ത്ഥിയെ ചിക്കന്‍ മുറിപ്പിച്ച രാജസ്ഥാനില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. രാജസ്ഥാനില്‍ വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതെ ചിക്കന്‍ മുറിക്കാന്‍ ഏല്‍പ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍.

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍, വീട്ടിലേക്ക് കൊണ്ടുപോകാനായി കോഴിയെ മുറിക്കാനും, തൊലി കളയാനും, വൃത്തിയാക്കാനും വേണ്ടി, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഏല്‍പ്പിക്കുകയായിരുന്നു.
അതിനായി അധ്യാപകന്‍ പരീക്ഷ എഴുതുന്നത് പകുതി വഴിയില്‍ നിര്‍ത്താന്‍ നിര്‍ബന്ധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി സബ് ഡിവിഷണല്‍ ഓഫീസര്‍ ഹസ്മുഖ് കുമാറിനോട് നിര്‍ദ്ദേശിച്ചു.
അധ്യാപകനായ മോഹന്‍ലാല്‍ ദോഡയ്‌ക്കെതിരെയാണ് നടപടി. സ്‌കൂളിലെ പരീക്ഷയ്ക്കിടെ 9-ാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകന്‍ ദോഡ കോഴിയെ വെട്ടി, തൊലി കളഞ്ഞ്, വൃത്തിയാക്കാൻ നിർബന്ധിച്ചതായി സബ് ഡിവിഷണൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
Teacher suspended cutting chicken for student without writing exam
